ഹകീമിക്ക് ഇരട്ട ഗോൾ, ഡോർട്മുണ്ടിന് വിജയം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിന് ആദ്യ വിജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക് ടീമായ സ്ലാവിയ പ്രാഹയെ ആണ് ഡോർട്മുണ്ട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. യുവതാരം ഹകീമിയുടെ ഇരട്ട ഗോളുകളാണ് ഡോർട്മുണ്ടിന് വിജയം നൽകിയത്.

35ആം മിനുട്ടിൽ ആയിരുന്നു അഷ്റഫ് ഹകീമിയുടെ ആദ്യ ഗോൾ. താരം ചാമ്പ്യൻസ് ലീഗിൽ നേടിയ ആദ്യ ഗോൾ കൂടി ആയിരുന്നു ഇത്. കളിയുടെ അവസാന നിമിഷത്തിൽ ഹകീമി തന്നെയാണ് ഡോർട്മുണ്ടിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടിയത്. ആദ്യ മത്സരത്തിൽ ബാഴ്സലോണയോട് സമനില വഴങ്ങിയ ഡോർട്മുണ്ടിന് ഈ വിജയത്തോടെ 4 പോയന്റായി.

Previous articleശ്രീലങ്കയ്ക്ക് എതിരെ പാകിസ്താന് അഞ്ച് വിക്കറ്റ് വിജയം, സീരീസ് സ്വന്തം
Next articleനാപോളിയെ സമനിലയിൽ പിടിച്ചു കെട്ടി ഗെങ്ക്