ശ്രീലങ്കയ്ക്ക് എതിരെ പാകിസ്താന് അഞ്ച് വിക്കറ്റ് വിജയം, സീരീസ് സ്വന്തം

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര പാകിസ്താൻ സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ 5 വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ 2-0ന് പാകിസ്താൻ സീരീസ് സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 298 റൺസ് വിജയ ലക്ഷ്യം 10 പന്ത് ശേഷിക്കെ ആണ് പാകിസ്താൻ മറികടന്നത്. ഓപണർമാരായ‌ ആബിദ് അലിയുടെയും ഫക്തർ സമാന്റെയും പ്രകടനമാണ് പാകിസ്ഥാന് ഈ വിജയം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ആയിരുന്നു 297 റൺസ് എടുത്തത്. ഓപണർ ഗുണതിലകയുടെ തകർപ്പൻ ഇന്നിങ്സ് ആണ് ശ്രീലങ്കയ്ക്ക് ഈ സ്കോർ നൽകിയത്. 133 റൺസുമായി ഗുണതിലകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ ആയത്. രണ്ടാം ഇന്നിങ്സിൽ സമാൻ 76 റൺസും, ആബിദ് അലി 74 റൺസും എടുത്തു. 56 റൺസ് എടുത്ത‌ ഹാരിസ് സുഹൈലും പുറത്താക്കാതെ 28 റൺസ് എടുത്ത ഇഫ്തികർ അഹമ്മദും പാകിസ്താന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

Previous articleഓപ്പണിങ് തനിക്ക് ചേരുമെന്ന് രോഹിത് ശർമ്മ
Next articleഹകീമിക്ക് ഇരട്ട ഗോൾ, ഡോർട്മുണ്ടിന് വിജയം