നാപോളിയെ സമനിലയിൽ പിടിച്ചു കെട്ടി ഗെങ്ക്

ചാമ്പ്യൻസ് ലീഗിൽ നാപോളിക്ക് സമനില. ബെൽജിയം ക്ലബ്ബായ ഗെങ്കിനോട് ഗോൾ രഹിത സമനിലയാണ് കാർലോ ആഞ്ചലോട്ടിയുടെ ടീം വഴങ്ങിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനെ തോൽപിച്ച നാപോളിക്ക് പക്ഷെ ബെൽജിയത്തിൽ തങ്ങളുടെ ആക്രമണം തുടരാനായില്ല. നാപോളി സമനില വഴങ്ങിയത് ലിവർപൂളിനും ഗ്രൂപ്പിൽ ആശ്വാസമാകും.

ഇരു ടീമുകൾക്കും ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിൽ കൃത്യത ഇല്ലാതെ പോയി. നാപോളി സ്‌ട്രൈക്കർ മിലികിന് മികച്ചൊരു ഹെഡർ അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല. ഇന്ന് സാൽസ്ബെർഗിന് എതിരെ ജയിക്കാനായാൽ ലിവർപൂളിന് നാപോളിയുമായുള്ള പോയിന്റ് വ്യത്യാസം കേവലം ഒരു പോയിന്റ് ആയി കുറക്കാനാകും.

Previous articleഹകീമിക്ക് ഇരട്ട ഗോൾ, ഡോർട്മുണ്ടിന് വിജയം
Next articleബ്രിട്ടീഷ് റെക്കോർഡുമായി 200 മീറ്ററിൽ സ്വർണം അണിഞ്ഞ് ഡിന ആഷർ സ്മിത്ത്