രാജകീയ ജയവുമായി ബയേൺ മ്യൂണിക് തുടങ്ങി

Bayern Munich Coman Champions League
- Advertisement -

ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താൻ ഇറങ്ങിയ ബയേൺ മ്യൂണിക്കിന് സ്പാനിഷ് വമ്പന്മാർക്കെതിരെ രാജകീയ ജയം. ഏകപക്ഷീയമായ 4 ഗോളുകൾക്കാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി കിങ്സ്ലി കോമൻ രണ്ടു ഗോളുകളും ഗോരെസ്കെയും ടോളിസോയും ഓരോ ഗോൾ വീതവും നേടി.

മത്സരത്തിന്റെ തുടക്കം മുതൽ കളിയിൽ ആധിപത്യം പുലർത്തിയ ബയേൺ മ്യൂണിക് മത്സരത്തിന്റെ 28മത്തെ മിനുട്ടിലാണ് ലീഡ് നേടിയത്. കിങ്സ്ലി കോമനിലൂടെ ഗോളടി തുടങ്ങിയ ബയേൺ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഗോരെസ്കെയിലൂടെ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് രണ്ടാം പകുതിയിൽ ടോളിസോയിലൂടെ മൂന്നാമത്തെയും 72ആം മിനുട്ടിൽ കോമന്റെ രണ്ടാമത്തെ ഗോളിലൂടെ ബയേൺ മ്യൂണിക് തങ്ങളുടെ നാലാമത്തെ ഗോളും നേടുകയായിരുന്നു.

Advertisement