ബാഴ്സലോണയും ബയേണും തമ്മിലുള്ള മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും

20211119 221647

ചാമ്പ്യൻസ് ലീഗിൽ ഡിസംബറിൽ നടക്കുന്ന ബയേണും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല. ജർമ്മനിയിൽ കൊറോണ രോഗം വീണ്ടും വ്യാപിക്കുന്ന അവസ്ഥ പരിഗണിച്ച് മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടത്താൻ അധികാരികൾ തീരുമാനിച്ചിരിക്കുകയാണ്. ഡിസംബർ 8നാണ് ബാഴ്സലോണയും ബയേണും തമ്മിലുള്ള മത്സരം നടക്കേണ്ടത്. ബാഴ്സലോണക്ക് നിർണായകമായ മത്സരമാകും അത്. ബയേണിന്റെ ഹോം സ്റ്റേഡിയത്തിൽ ആരാധകർ ഇല്ലാത്തത് ബാഴ്സക്ക് ചെറിയ ആശ്വാസം നൽകും. നേരത്തെ സ്പെയിനിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ബയേൺ വലിയ ജയം നേടിയിരുന്നു.

Previous articleഅനായാസം ഇന്ത്യ, രാഹുലിനും രോഹിത്തിനും അര്‍ദ്ധ ശതകം
Next article“തന്റെ ജോലി സുരക്ഷിതമാണെന്നാണ് വിശ്വാസം”- ഒലെ