“തന്റെ ജോലി സുരക്ഷിതമാണെന്നാണ് വിശ്വാസം”- ഒലെ

Img 20211119 224239
Credit: Twitter

ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടനീളം കാഴ്ചവെച്ചത്. എങ്കിലും തന്റെ ജോലി സുരക്ഷിതമാണ് എന്നാണ് തന്റെ വിശ്വാസം എന്ന് പരിശീലകൻ ഒലെ പറഞ്ഞു. താൻ ക്ലബ് മാനേജ്മെന്റുമായി സംസാരിക്കുന്നുണ്ട് എന്നും എല്ലാവരുമായും നല്ല ബന്ധം തന്നെയാണെന്നും ഒലെ പറയുന്നു. ഇവിടെ എല്ലാവരും ഒരൊറ്റ ലക്ഷ്യവുമായാണ് മുന്നേറുന്നത്. ഈ ടീമിനെ മുന്നോട്ട് കൊണ്ടു പോവുക. അതിനാണ് താനും ശ്രമിക്കുന്നത്. ഒലെ പറഞ്ഞു.

ടീം അവസാന കുറച്ചു കാലമായി നല്ല രീതിയിൽ അല്ല കളിക്കുന്നത്. അതുകൊണ്ട് തന്നെ ചില മാറ്റങ്ങൾ വരുത്താം തീരുമാനിച്ചിട്ടുണ്ട്. അത് ഫലം കാണും എന്ന് പ്രതീക്ഷിക്കുന്നു എന്നും ഒലെ പറഞ്ഞു. ടീം ഇപ്പോൾ വലിയ സമ്മർദ്ദത്തിൽ ആണ് ഈ സമ്മർദ്ദം നല്ല പ്രകടനങ്ങളാക്കി മാറ്റണം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലീഗ് മത്സരത്തിൽ വാറ്റ്ഫോർഡിനെ നേരിടാൻ ഇരിക്കുകയാണ് ഒലെ.

Previous articleബാഴ്സലോണയും ബയേണും തമ്മിലുള്ള മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും
Next articleവിജയമെന്ന ആശ്വാസം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിന് എതിരെ