കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് ടെലിഗ്രാഫ്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിന് അപ്രതീക്ഷിത തോൽവി. ഇന്ന് ടെലിഗ്രാഫ് ആണ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരമായിരുന്നു ഇത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടെലിഗ്രാഫിന്റെ വിജയം. കളിയുടെ അവസാന നിമിഷം ജസ്റ്റിസ് മോർഗനാണ് ടെലിഗ്രാഫിന്റെ വിജയ ഗോൾ നേടിയത്.

ടെലിഗ്രാഫിന്റെ ലീഗിലെ മൂന്നാം വിജയമാണിത്. നേരത്തെ ആര്യൻസിനെയും കലിഗടിന്റെയും ടെലിഗ്രാഫ് പരാജയപ്പെടുത്തിയിരുന്നു. 9 പോയന്റുമായി ലീഗിൽ ഒന്നാമതാണ് ടെലിഗ്രഫ് ഉള്ളത്. മലയാളി താരങ്ങളായ അഭിജിത്, അരുൺ സുരേഷ് എന്നിവർ ടെലിഗ്രാഫിന്റെ ടീമിൽ ഉണ്ട്.

Advertisement