ലുകാകുവിന് പകരക്കാരൻ ഇല്ലാത്തതിൽ സങ്കടമില്ല എന്ന് ഒലെ

- Advertisement -

ലുകാകുവിന് പകരക്കാരെ കൊണ്ടുവരേണ്ട ആവശ്യം മാഞ്ചസ്റ്ററിന് ഉണ്ടായിരുന്നില്ല എന്ന് പരിശീലകൻ സോൾഷ്യാർ. ഇപ്പോൾ സ്ട്രൈക്കർ ഇല്ലാതെ ഇരിക്കുകയാണെങ്കിലും ഗോളടിക്കാനുള്ള താരങ്ങൾ ക്ലബിൽ ഉണ്ടെന്ന് ഒലെ പറഞ്ഞു. തന്റെ താരങ്ങളെ തനിക്ക് വിശ്വാസമുണ്ട്. ഒലെ പറഞ്ഞു. യുവതാരം ഗ്രീൻവുഡിന് ഈ സീസണിൽ ഒരുപാട് അവസരങ്ങൾ കിട്ടും. താരം ഒരുപാട് ഗോൾ നേടുമെന്നും ഒലെ പറഞ്ഞു.

ചിലിയൻ താരം സാഞ്ചേസും ഗോളടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒലെ പറഞ്ഞു. സാഞ്ചെസിന് സ്ട്രൈക്കറായി കളിക്കാൻ പറ്റും. നിരവധി ഗോൾ നേടാനും സാഞ്ചേസിനാകും എന്നാണ് താൻ കരുതുന്നത് ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒറ്റയടിക്ക് കുറേ താരങ്ങളെ വാങ്ങാനല്ല ഉദ്ദേശിക്കുന്നത്. സമയമെടുത്ത് മാത്രമേ എല്ലാം ശരിയാക്കാൻ കഴിയുകയുള്ളൂ എന്നും ഒലെ പറഞ്ഞു.

Advertisement