“മഗ്വയറിന് 85 മില്യൺ എങ്കിൽ കൗലിബലിക്ക് 250 മില്യൺ വിലയിടാം”

- Advertisement -

ഹാരി മഗ്വയറിനെ 85 മില്യൺ കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിയതിനെ പരിഹസിച്ച് നാപോളി ക്ലബ് പ്രസിഡന്റ് ഔറേലോ. ഒരു ഡിഫൻഡർക്കുള്ള ലോകത്തെ ഏറ്റവും വലിയ തുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മഗ്വയറിനായി നൽകിയത്‌. ഇംഗ്ലണ്ടിലെ പ്രശ്നമാണ് ഇത് എന്ന് ഔറേലോ പറഞ്ഞു. അവർ 85 മില്യൺ നൽകുന്നുണ്ട് എങ്കിൽ ഇറ്റലിയിൽ അത് 35 മില്യണ് നടക്കും. അദ്ദേഹം പറഞ്ഞു.

ഹാരി മഗ്വയറിന് 85 മില്യൺ ലഭിച്ച സ്ഥിതിക്ക് നാപോളിയുടെ ഡിഫൻഡർ കൗലിബലിക്ക് 250 മില്യൺ എങ്കിലും വിലയിടാം എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കൗലിബലിക്ക് വേണ്ടിയും ശ്രമങ്ങൾ നടത്തിയിരുന്നു‌. കൗലിബലിയെ ഇപ്പോൾ വിൽക്കേണ്ട എന്നാണ് നാപോളിയുടെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

Advertisement