കൊൽക്കത്ത ഫുട്ബോൾ ലീഗ്; വിജയമില്ലാതെ വീണ്ടും മോഹൻ ബഗാൻ

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
മോഹൻ ബഗാന് വീണ്ടും നിരാശ. ഇന്ന് കസ്റ്റംസ് ആണ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ പീർലസിനോട് ബഗാൻ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്ന് 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ഇരു ടീമുകളും ചുവപ്പ് കാർഡ് വാങ്ങിയതിനാൽ പത്തുപേരുമായാണ് കളിച്ചത്.

ഗോൺസാലസ് മുനോ ആണ് ബഗാന് വേണ്ടി ഗോൾ നേടിയത്. കളിയുടെ 90ആം മിനുട്ടിൽ സ്റ്റാൻലി ആണ് കസ്റ്റംസിന് വേണ്ടി സമനില ഗോൾ നേടിയത്. കിമയും ദെബയാൻ സാഹയും ആണ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായത്.

Previous articleസിക്സടിച്ച് ഗെയ്ൽ, കളിമുടക്കി മഴ
Next articleഡ്യൂറണ്ട് കപ്പ്, ഈസ്റ്റ് ബംഗാൾ സെമിയിൽ