ഡ്യൂറണ്ട് കപ്പ്, ഈസ്റ്റ് ബംഗാൾ സെമിയിൽ

ഡ്യൂറണ്ട് കപ്പിലെ ആദ്യ സെമി സ്ഥാനം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ് സി റിസേർവ്സിനെ തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ സെമി ഉറപ്പിച്ചത് . ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ്‌ ബംഗാളിന്റെ വിജയം. ഭിദ്യാസാഗർ ആണ് ഇരട്ട ഗോളുകളുമായി ഈസ്റ്റ് ബംഗാളിന്റെ താരമായത്.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ച് വിജയിച്ചത്. 18ആം മിനുട്ടിൽ അജയ് ഛേത്രി ആയിരുന്നു ബെംഗളൂരു എഫ് സിയെ മുന്നിൽ എത്തിച്ചത്. 59, 74 മിനുട്ടിൽ ആയിരുന്നു ഭിദ്യാസാഗറിന്റെ ഗോളുകൾ. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയന്റുമായാണ് ഈസ്റ്റ് ബംഗാൾ സെമിയിലേക്ക് കടന്നത്.

ലിംഗ്ദോഹിന്റെ ഒരട്ട ഗോളികൾക്ക് ഒപ്പം സിംഗം സുഭാഷ് സിംഗും, വിക്കി മീതെയും ആണ് കാശ്മീരിനു വേണ്ടി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയെയും തോൽപ്പിച്ചിരുന്ന കാശ്മീരിന്റെ സെമി പ്രതീക്ഷ ഇതോടെ സജീവമായി. .

Previous articleകൊൽക്കത്ത ഫുട്ബോൾ ലീഗ്; വിജയമില്ലാതെ വീണ്ടും മോഹൻ ബഗാൻ
Next articleകരിയറിലെ ഒൻപതാം ക്ലബ്ബിലേക്ക്‌ ചേരാൻ ഒരുങ്ങി ബലോട്ടെല്ലി