സിക്സടിച്ച് ഗെയ്ൽ, കളിമുടക്കി മഴ

വീണ്ടും മഴ വില്ലനായി. ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം മുടക്കാനായി മഴയെത്തി. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് മികച്ച തുടക്കത്തിലായിരുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 9 പന്തിൽ 8 റൺസാണ് നേടിയത്. മഴ എത്തും മുൻപേ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് സിക്സ് കാണാൻ ആരാധകർക്കായി.

ഷമിയെറിഞ്ഞ നോ ബോളിന് പിന്നാലെയാണ് ക്രിസ് ഗെയിലിന്റെ സിക്സ് പിറന്നത്. ട്രിനിഡാഡിൽ മഴ വന്നത് വെസ്റ്റ് ഇൻഡീസ് ആരാധകരുടെ ആവേശം കെടുത്തിയിട്ടുണ്ട്. 6 റൺസ് എടുത്ത് ഗെയ്ലും റൺസ് ഒന്നും എടുക്കാതെ ലെവിസുമാണ് ക്രീസിൽ.

Previous articleറോഡ്രിഗോക്ക് പരിക്ക്, സീസൺ തുടക്കം നഷ്ടമാകും
Next articleകൊൽക്കത്ത ഫുട്ബോൾ ലീഗ്; വിജയമില്ലാതെ വീണ്ടും മോഹൻ ബഗാൻ