കൊൽക്കത്ത ഫുട്ബോൾ ലീഗ്; വിജയത്തോടെ മോഹൻ ബഗാൻ ലീഗിൽ രണ്ടാമത്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
മോഹൻ ബഗാന് വീണ്ടും വിജയ വഴിയിൽ. ഇന്നലെ റൈൻബോ എഫ് സിയെ ആണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ വിജയം.കളിയുടെ രണ്ടാം പകുതിയിൽ ഒരു ഹെഡറിലൂടെ ശുഭ ഘോഷാണ് ബഗാന്റെ വിജയ ഗോൾ നേടിയത്.

ഇപ്പോൾ മോഹൻ ബഗാനെ 8 മത്സരങ്ങളിൽ നിന്ന് 14 പോയന്റാണ് ഉള്ളത്. 7 മത്സരങ്ങളിൽ നിന്ന് 14 പോയന്റുള്ള പീർലെസാണ് ലീഗിൽ ഒന്നാമത് ഉള്ളത്. ഇനി ആകെ മൂന്നു മത്സരങ്ങൾ മാത്രമെ ലീഗിൽ ബഗാന് അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ മത്സരത്തിൽ പീർലെസ് സമനില വഴങ്ങിയതോടെ ബഗാനും ഈസ്റ്റ് ബംഗാളിനുമെല്ലാം കിരീട പ്രതീക്ഷ തിരികെ വന്നിരിക്കുകയാണ്.

Advertisement