ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് വമ്പന്മാർക്ക് എതിരെ

ലാലിഗ വേൾഡ് പ്രീസീസൺ ടൂർണമെന്റിലെ അവസാന മത്സരം ഇന്ന് നടക്കും. കലൂർ സ്റ്റേഡിയത്തിൽ ലാലിഗ ക്ലബായ ജിറോണയുമായാണ് കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പോരിനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ സാക്ഷാൽ റയൽ മാഡ്രിഡിനെ വരെ പരാജയപ്പെടുത്തിയ ക്ലബാണ് ജിറോണ എന്നതുകൊണ്ട് തന്നെ ഒരു ജയമൊന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നില്ല. ഒരു മത്സര പരിചയം എന്ന രീതിയിൽ മാത്രമാകും ഇന്നത്തെ മത്സരം നടക്കുക.

ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളുകൾക്ക് കേരളം പരാജയപ്പെട്ടിരുന്നു. കേരളത്തെ ആറു ഗോളുകൾക്ക് തോൽപ്പിച്ച മെൽബൺ സിറ്റിയെ ആറു ഗോളുകൾക്ക് ഇന്നലെ തോൽപ്പിച്ച ടീമാണ് ജിറോണ. അതുകൊണ്ട് തന്നെ അധികം ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ് കഷ്ടപ്പെടേണ്ടി വരും.

ലാലിഗയിൽ കളിക്കുന്നവർക്കെതിരെ കളിക്കാം എന്നതും ഇത്ര വലിയ ടീമുകളെ കേരളത്തിൽ എത്തിച്ച് ഒരു ടൂർണമെന്റ് ഒരുക്കാൻ കഴിഞ്ഞു എന്നതിലും കേരള ബ്ലാസ്റ്റേഴ്സ് സന്തോഷിക്കാം. കേരള ബ്ലാസ്റ്റേഴ്സിലെ കൂടുതൽ യുവതാരങ്ങളെ ഇന്ന് കാണാൻ കഴിയുമെന്നും പ്രതീക്ഷിക്കാം. രാത്രി 7 മണിക്കാണ് മത്സരം നടക്കുക. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ഒപ്പം ഫ്ലവേഴ്സ് ടിവിയിലും മത്സരം തത്സമയം കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊൽക്കത്ത ഫുട്ബോൾ ലീഗ് ഓഗസ്റ്റ് 3 മുതൽ
Next articleബാഴ്സലോണയുടെ അത്ഭുത ബാലനെ യുവന്റസ് സ്വന്തമാക്കി