ദയ ഇല്ലാതെ ലിവർപൂൾ, ഗോൾ പെരുമഴ!!

20200925 021225

മിന്നുന്ന വിജയവുമായി ലിവർപൂൾ. പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകിയിട്ടും ലിവർപൂളിന്റെ ഗോളടിക്ക് ഒരു കുറവുമില്ല. ഇന്ന് ലീഗ് കപ്പ് മൂന്നാം റൗണ്ടി ലിങ്കൺ സിറ്റിക്ക് എതിരെ ഇറങ്ങിയ ലിവർപൂൾ അടിച്ചത് ഏഴ് ഗോളുകളാണ്. ഒമ്പതു ഗോളുകൾ പിറന്ന മത്സരത്തിൽ 7-2ന്റെ വലിയ വിജയവും ക്ലോപ്പിന്റെ ടീം സ്വന്തമാക്കി. ഷകീരിയുടെ ഫ്രീകിക്കിൽ തുടങ്ങിയ ഗോൾ വേണ്ട ലിവർപൂൾ അവസാനം വരെ തുടർന്നു.

മിനാമിനോ, യുവതാരം കർടിസ് ജോൺസ് എന്നിവർ ഇരട്ട ഗോളുകളുമായാണ് തിളങ്ങിയത്. ഗ്രുജിക്, ഒറിഗി എന്നിവരും ഗോളുകൾ നേടി. ഇന്ന് പിറന്ന ഏഴ് ഗോളുകളിൽ നാലു പെനാൾട്ടി ബോക്ക്സിന് പുറത്തു നിന്നുള്ള ഷോട്ടുകളിൽ നിന്നായിരുന്നു. ലിവർപൂളിന്റെ പുതിയ സൈനിംഗ് ജോട ഇന്ന് ലിവർപൂളിന് വേണ്ടി അരങ്ങേറ്റം നടത്തുന്നതും കാണാൻ ആയി. മാനെ, സാല, അലിസൺ, ഫർമീനോ, എന്ന് തുടങ്ങി പ്രധാന താരങ്ങൾ ഒന്നും ഇന്ന് കളത്തിൽ ഇറങ്ങിയില്ല.

Previous articleവീണ്ടും കെയ്ൻ സോൺ കൂട്ടുകെട്ട്, സ്പർസ് യൂറോപ്പ ലീഗിൽ മുന്നോട്ട്
Next articleഫിൽ ഫോഡൻ രക്ഷകനായി, മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് നാലാം റൗണ്ടിൽ