വീണ്ടും കെയ്ൻ സോൺ കൂട്ടുകെട്ട്, സ്പർസ് യൂറോപ്പ ലീഗിൽ മുന്നോട്ട്

20200925 020832
- Advertisement -

കെയ്ൻ സോൺ കൂട്ട്കെട്ട് വീണ്ടും മിന്നി. സ്പർസിന് ഒരാഴ്ചക്ക് ഇടയിലെ മൂന്നാം വിജയം. ഇന്ന് യൂറോപ്പ ലീഗ് യീഗ്യതാ റൗണ്ടിൽ മാസിഡോണിയൻ ടീമായ ഷ്കെൻഡിജയെ നേരിട്ട സ്പർസ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ഹാരി കെയ്ൻ, സോൺ കൂട്ടുകെട്ടാണ് ഇന്നും സ്പർസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. കഴിഞ്ഞ മത്സരത്തിൽ സോണിന് വേണ്ടി നാലു ഗോളുകൾ ഒരുക്കിയ കെയ്നിന് ഇന്ന് സോൺ ഗോൾ ഒരുക്കി.

സോൺ ഒരു ഗോളും രണ്ട് അസിസ്റ്റും നേടി മാൻ ഓഫ് ദി മാച്ചായി. എറിക് ലെമേലയും കെയ്നുമാണ് മറ്റു ഗോൾ സ്കോറേഴ്സ്. മത്സരം തുടങ്ങി അഞ്ചാം മിനുട്ട്ലായിരുന്നു ലമേലയുടെ ഗോൾ. 55ആം മിനുട്ടിൽ നഫിയുവിലൂടെ മാസിഡോണിയൻ ടീം സമനില നേടി. പിന്നീടായിരുന്നു സോണിന്റെയും കെയ്നിന്റെയും ഗോളുകൾ. ഗോൾ കീപ്പർ ജോ ഹാർട് ഇന്ന് സ്പർസിനായി അരങ്ങേറ്റം നടത്തി.

Advertisement