ഫിൽ ഫോഡൻ രക്ഷകനായി, മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് നാലാം റൗണ്ടിൽ

20200925 022514

ഫിൽ ഫോഡൻ എന്ന യുവതാരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അടുത്ത കാലത്തായി ഗംഭീര ഫോമിലാണ് കളിക്കുന്നത്. ഇന്ന് ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ സിറ്റി ഇറങ്ങിയപ്പോൾ രക്ഷകനായി എത്തിയതും ഫിൽ ഫോഡൻ ആയിരുന്നു. ചാമ്പ്യൻഷിപ്പ് ക്ലബായ ബൗണ്മതിന് എതിരായ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായാണ് ഫോഡൻ തിളങ്ങിയത്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ ഫോഡന്റെ പാസ് സ്വീകരിച്ച് യുവതാരം ഡെലാപ് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. എന്നാൽ 22ആം മിനുട്ടിൽ സുറിഡ്ജിലൂടെ സമനില തിരിച്ചുപിടിക്കാൻ ബൗണ്മതിനായി. പിന്നീടാൺ ഫോഡൻ ഹീറോ ആയി എത്തിയത്. 75ആം മിനുട്ടിൽ ആയിരുന്നു ഫിൽ ഫോഡന്റെ വിജയ ഗോൾ വന്നത്.

Previous articleദയ ഇല്ലാതെ ലിവർപൂൾ, ഗോൾ പെരുമഴ!!
Next articleസെവിയ്യക്കും രക്ഷയില്ല, സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന്