കാലികറ്റ് യൂണിവേഴ്സിറ്റി സി സോൺ, ഫൈനൽ ലൈനപ്പായി

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ സി സോൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന സെമി ഫൈനലിൽ വി ടി ഭട്ടതിരിപ്പാട് കോളേജ് ശ്രീകൃഷ്ണപുരം വിജയിച്ചതോടെയാണ് സെമി ലൈനപ്പ് ആയത്. സെമിയിൽ എസ് എൻ കോളേജ് ഷൊർണ്ണൂരിനെ നേരിട്ട വി ടി ഭി കോളേജ് പെനാൾട്ടി ഷൂട്ടൗട്ടിലാണ് മത്സരം ജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

ഫൈനലിൽ എസ് എൻ ജി സി പട്ടാമ്പിയെ ആണ് ഭട്ടതിരിപ്പാട് കോളേജ് നേരിടുക. എം ഇ എസ് മണ്ണാർക്കാടിനെ തോൽപ്പിച്ചായിരുന്നു എസ് എൻ ജി സി ഫൈനലിൽ എത്തിയത്.

Advertisement