18കാരൻ സാഞ്ചോ ബുണ്ടസ് ലീഗയിലെ മികച്ച താരം

- Advertisement -

ഇംഗ്ലീഷ് യുവതാരം സാഞ്ചോയ്ക്ക് ബുണ്ടസ് ലീഗയിൽ പുരസ്കാരം. ഒക്ടോബർ മാസത്തിലെ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡാണ് ഈ ഡോർട്മുണ്ട് താരം സ്വന്തമാക്കിയത്. ഒക്ടോബറിൽ നടത്തിയ മികച്ച പ്രകടനമാണ് സാഞ്ചോയ്ക്ക് തന്റെ സീനിയർ കരിയറിലെ ആദ്യ പുരസ്കാരം നേടിക്കൊടുത്തത്. ഒക്ടോബർ മാസത്തിൽ മൂന്ന് അസിസ്റ്റും ഒരു ഗോളും സാഞ്ചോ നേടിയിരുന്നു.

ജർമ്മനിയിൽ ഡോർട്മുണ്ട് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത് തന്നെ സാഞ്ചോയുടെ മികവിലാണ്. ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയത് സാഞ്ചോയാണ്. ബയേണിനെ അടക്കം തോൽപ്പിച്ച ഡോർട്മുണ്ട് ഇപ്പോൾ ലീഗിൽ ബയേണേക്കാൾ ഏഴു പോയന്റ് മുന്നിലാണ്.

Advertisement