സ്കൈ ബ്ലൂ എടപ്പാളിനെ തകർത്ത് ബെയ്സ് പെരുമ്പാവൂരിന് രണ്ടാം ജയം

- Advertisement -

സെവൻസ് അഖിലേന്ത്യാ 2017-18 സീസണിൽ ബെയ്സ് പെരുമ്പാവൂർ ജയം തുടരുന്നു. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെ ഏകപക്ഷീയമായ മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബെയ്സിന്റെ വിജയം. ആദ്യ പകുതിയിൽ സീറോ ആങ്കിളിൽ നിന്നുള്ള ഷോട്ടോടെ ബെയ്സിന്റെ വിദേശ താരം ലീഡ് നേടിക്കൊടുത്തും

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെയ്സ് പെരുമ്പാവൂർ ലീഡ് രണ്ടാക്കി ഉയർത്തി. ഒരു ഗോൾ മടക്കി സ്കൈ ബ്ലൂ ചെറിയ പ്രതീക്ഷ ഉയർത്തി എങ്കിലും കളി അവസാനിക്കാൻ മൂന്ന് മിനുട്ട് ശേഷിക്കെ ബെയ്സ് പെരുമ്പാവൂർ മൂന്നാം ഗോളും കണ്ടെത്തി. കുപ്പൂത്ത് ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ കെ എഫ് സി കാളികാവിനെയും ബെയ്സ് തോൽപ്പിച്ചിരുന്നു.

നാളെ കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരി ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.

Advertisement