ബുണ്ടസ് ലീഗയിൽ വീണ്ടും ചരിത്രമെഴുതി ലെവൻഡോസ്കി

Img 20201217 233729
Credit: Twitter

ബുണ്ടസ് ലീഗയിൽ വീണ്ടും ചരിത്രമെഴുതി പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോസ്കി. തുടർച്ചയായ ഏഴാം സീസണിലും ഓപ്പണിംഗ് മാച്ചിൽ ഗോളടിച്ചാണ് പുതിയൊരു ബുണ്ടസ് ലീഗ റെക്കോർഡ് ലെവൻഡോസ്കി സ്വന്തം പേരിലാക്കിയത്. ബുണ്ടസ് ലീഗയിൽ തുടർച്ചയായ നാലം തവണയും ടോപ്പ് സ്കോറർ ആയിട്ടുണ്ട് ലെവൻഡോസ്കി. കഴിഞ്ഞ സീസണിൽ 41 ലീഗ് ഗോളുകൾ അടിച്ച് ഇതിഹാസ താരം ജെർദ് മുള്ളറിന്റെ റെക്കോർഡും ലെവൻഡോസ്കി മറികടന്നിരുന്നു.

കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്ത് നിന്ന് തന്നെ ലെവൻഡോസ്കി ഈ സീസണിലും ഗോൾ വേട്ട തുടങ്ങി. ഇന്ന് കളിയുടെ 42ആം മിനുട്ടിൽ കിമ്മിഷിന്റെ പാസിൽ ഗോളടിച്ചെങ്കിലും ജൂലിയൻ നാഗെൽസ്മാന്റെ കീഴിൽ കന്നിയങ്കത്തിന് ഇറങ്ങിയ ബയേണിന് ജയം നേടാനായില്ല. സ്വിറ്റ്സർലാന്റിന്റെ യൂറോ രക്ഷകൻ യാൻ സോമ്മർ വീണ്ടും അവതരിച്ചപ്പോൾ ബയേൺ സമനില‌ കൊണ്ട് തൃപ്തിപ്പെട്ടു.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ആദ്യ മാത്സരം, വൈരികളായ ലീഡ്സ് യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ
Next articleതന്റെ കാലത്ത് ടെസ്റ്റിൽ ശോഭിക്കാനായില്ലെങ്കിൽ വേറെ ഓഫീസുദ്യോഗത്തിന് പോകേണ്ടി വരുമായിരുന്നു – സുനില്‍ ഗവാസ്കര്‍