മരിയോ ഗോട്സെ ഈ സീസണിനൊടുവിൽ ഡോർട്ട്മുണ്ട് വിടും

- Advertisement -

ജർമ്മനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോട്സെ ഈ സീസണിനൊടുവിൽ ബൊറുസിയ ഡോർട്ട്മുണ്ട് വിടും. ഡോർട്ട്മുണ്ടിന്റെ സ്പോർട്ടിംഗ് ഡയറക്ടർ മൈക്കൽ സോർകാണ് ഈ വിവരം പുറത്ത് വിട്ടത്. ബവേറിയയിൽ നിന്നും 20 മില്ല്യണിന് ഡോർട്ട്മുണ്ടിൽ തിരിച്ചെത്തിയ ഗോട്സെക്ക് പഴയ പ്രകടനം ഒരിക്കലും പുറത്തെടുക്കാനായിരുന്നില്ല. പരിക്കും താരത്തിനെ ഏറെക്കാലം പുറത്തിരുത്തി. ഈ സീസണിൽ ഫാവ്രെയുടെ കീഴിൽ ഗോട്സെ 20‌മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു. ഫ്രീ ട്രാൻസ്ഫറിലാണ് ഗോട്സെ ബൊറുസിയ ഡോർട്ട്മുണ്ട് വിടുന്നത്.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ കളിച്ചു തുടങ്ങിയ ഗോട്സെ ബ്ലാക്ക് ആൻഡ് യെല്ലോസിനു ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും നേടിക്കൊടുക്കുന്നതിൽ പങ്കാളിയായി. പിന്നീട് ഡോർട്ട്മുണ്ടിന്റെ റൈവൽ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് പോയ ഗോട്സെ തിരിച്ച് ഡോർട്ട്മുണ്ടിൽ 2016ലാണ് തിരിച്ച് എത്തുന്നത്. ബ്രസീലിൽ അർജന്റീനയെ പരാജയപ്പെടുത്തി ജോവാക്കിം ലോയുടെ ജർമ്മനി കിരീടമുയർത്തുന്നത് മരിയോ ഗോട്സെ എന്ന യുവതാരത്തിന്റെ ഗോളിലാണ്. ജർമ്മൻ നാഷണൽ ടീമിന് വേണ്ടി 63 മത്സരങ്ങൾ കളിച്ച ഗോട്സെ 17 ഗോളടിച്ചിട്ടുണ്ട്.

Advertisement