ഒരു ആഴ്ച നീണ്ട എ ഫ് സി ഗ്രാസ്റൂട്ട് ഫെസ്റ്റിവൽ അവസാനിക്കുന്നു

- Advertisement -

റിയൽ മാഡ്രിഡ് എംബിഎ കോ-ഡയറക്ടർ പെഡ്രോ ഡയസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. പാരാ-ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എ എം കിഷോർ, ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് എ ർ എന്നിവർ പരിപാടിയിൽ സംസാരിക്കുന്നത് ആയിരിക്കും.

കൂടാതെ, പാരാ-ആംപ്യൂട്ടീ അത്ലറ്റ്‌സിനായിട്ടുള്ള ഫുട്ബോൾ പരിശീലനത്തെ കുറിച്ച് ഓസ്‌ട്രേലിയയിൽ നിന്നും സ്കോട്ലാൻഡിൽ നിന്ന്നും ഉള്ള കോച്ച് സംസാരിക്കും.

ഇത് ഗോകുലം കേരളം ഫ് സിയുടെ ഗ്രാസ്റൂട് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന നാലാമത്തെ ഓൺലൈൻ പ്രോഗ്രാം ആണ്. ഇതുവരെ 500 ഓളം കുട്ടികളും, മാതാപിതാക്കളും വിവിധ ഓൺലൈൻ പരിപാടികളിൽ പങ്കെടുത്തു.

“ഈ ലോക്കഡോൺ കാലത്തു കഴിയുന്ന അത്രയും ആൾക്കാരെ ഫുട്ബോളുമായ് ബന്ധപ്പെട്ട പ്രവർത്തികളിൽ പങ്കെടുപ്പിക്കുവാൻ വേണ്ടി ആണ് ഞങ്ങൾ ഈ ഫെസ്റ്റിവൽ ഓൺലൈൻ ആയ നടത്തുന്നത്. ഞങ്ങൾ അവസാനത്തെ പരിപാടി ആംപ്യൂട്ടി ഫുട്ബോൾ പ്ലയേഴ്‌സിനായി മാറ്റി വെച്ചിരിക്കാണ്,” ഗോകുലം കേരളം ഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

U 12 പാരാ-ആംപ്യൂട്ടി ഫുട്ബോൾ കളിക്കാർക്ക് ഈ പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം.
Zoom Meeting ID: 823 7834 0600, and password: 945096.
കൂടുതൽ വിവരങ്ങൾക്ക് , 6282586633, 9074657243, നമ്പറിൽ വിളിക്കാം.

Advertisement