തുടക്കത്തിൽ തന്നെ ബയേണിന് തിരിച്ചടി, ഫ്രഞ്ച് താരം പരിക്കേറ്റ് പുറത്ത്

- Advertisement -

ബയേണിന്റെ ഫ്രഞ്ച് താരം കിങ്സ്ലി കോമാൻ ആഴ്ചകളോളം പരിക്കേറ്റ് പുറത്താകും. ബയേണിന്റെ ആദ്യ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. വിങ്ങറായ താരം ഏറെ നാളത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ വീണ്ടും പരിക്ക് പറ്റുകയായിരുന്നു.

22 വയസുകാരനായ താരത്തിന് പരിക്ക് കാരണം ഫ്രാൻസിന്റെ ലോകകപ്പ് ടീമിലും ഇടം ലഭിച്ചിരുന്നില്ല. ഫെബ്രുവരിയിൽ പരിക്കേറ്റ താരത്തിന്റെ കാലിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. 2015 ൽ യുവന്റസിൽ നിന്നാണ് താരം ബയേണിൽ എത്തിയത്.

Advertisement