“ടോണി ക്രൂസിനെ റയൽ മാഡ്രിഡിലേക്ക് പോവാൻ അനുവദിച്ചത് തെറ്റ്”

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ താരം ടോണി ക്രൂസിനെ റയൽ മാഡ്രിഡിലേക്ക് പോവാൻ അനുവദിച്ചത് തന്റെ പിഴവാണെന്നു പറഞ്ഞ് ബയേൺ മ്യൂണിക്ക് പ്രസിഡണ്ട് ഉലി ഹോനെസ്. 2014 ലാണ് ബയേണിന്റെ സൂപ്പർ താരമായിരുന്ന ടോണി ക്രൂസ് റയൽ മാഡ്രിഡിലേക്ക് ചുവട് മാറ്റുന്നത്. 25 മില്യൺ യൂറോയ്ക്കാണ് ക്രൂസിനെ ബയേൺ മാഡ്രിഡിലേക്കയച്ചത്.

തന്റെ ഫുട്ബോൾ കരിയറിൽ സംഭവിച്ച പിഴവുകളിൽ ഒന്നായാണ് ബയേൺ പ്രസിഡണ്ട് ടോണി ക്രൂസിന്റെ ട്രാൻസ്ഫെറിനെ വിശേഷിപ്പിച്ചത്. ബ്രസീലിൽ നടന്ന ലോകകപ്പ് ജർമ്മനിയോടൊപ്പം ഉയർത്തിയതിന് ശേഷമാണ് ക്രൂസ് ക്ലബ്ബ് വിട്ടത്. പ്രതിഫല തർക്കത്തെ തുടർന്നാണ് ക്രൂസിന്റെ ട്രാൻസ്ഫർ എന്നത് പരസ്യമായ രഹസ്യമാണ്. റയൽ മാഡ്രിഡിനോടൊപ്പം തുടർച്ചയായ മൂന്നു തവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താനും ക്രൂസിനായിരുന്നു.