ഈ പരമ്പര വിജയം ഏറെ ആഗ്രഹിച്ചത്: മൊര്‍തസ

ഏഷ്യ കപ്പിനു മുന്നോടിയായി ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ പരമ്പര വിജയമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഏകദിന നായകന്‍ മഷ്റഫേ മൊര്‍തസ. ദുബായിയില്‍ സെപ്റ്റംബര്‍ മാസമാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. വിന്‍ഡീസിനെതിരെയുള്ള പരമ്പര 2-1 എന്ന നിലയിലാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഏഷ്യയ്ക്ക് പുറത്ത് 9 വര്‍ഷത്തില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു ഏകദിന പരമ്പര നേടുന്നത്.

ടെസ്റ്റിലെ മോശം പ്രകടനത്തിനു ശേഷം ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയമെന്നാണ് മൊര്‍തസ പറഞ്ഞത്. രണ്ടാം ഏകദിനത്തിലും ആധിപത്യം ബംഗ്ലാദേശിനായിരുന്നുവെങ്കിലും അവസാന ഓവറില്‍ പിഴച്ചപ്പോള്‍ ടീം പിന്നില്‍ പോകുകയായിരുന്നുവെന്ന് ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article5 വിക്കറ്റ് ജയം നേടി ദക്ഷിണാഫ്രിക്ക, ബാറ്റിംഗില്‍ തിളങ്ങി ഡുമിനി, ഡിക്കോക്ക്, ഡു പ്ലെസി
Next articleമാഞ്ചസ്റ്ററിലും ബാഴ്സയിലും ബ്രസീൽ അരങ്ങേറ്റം