ഖത്തറിലേക്കുള്ള ഒരുക്കം, ഘാനയെ തകർത്ത് ബ്രസീൽ, റിച്ചാർലിസണ് ഇരട്ട ഗോളുകൾ

ഘാനയെ തകർത്ത് ബ്രസീൽ, റിച്ചാർലിസണ് ഇരട്ട ഗോളുകൾ

ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീൽ ഇന്ന് സൗഹൃദ മത്സരത്തിൽ ഘാനയെ തകർത്തു. ഫ്രാൻസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ഇരട്ട ഗോളുകളുമായി സ്പർസ് താരം റിച്ചാർലിസൺ ഇന്ന് ബ്രസീലിന്റെ താരമായി മാറി. ലോകകപ്പ ബ്രസീലിന്റെ സ്ട്രൈക്കറായി ഇറങ്ങാനുള്ള റിച്ചാർലിസന്റെ സ്വപ്നങ്ങൾക്ക് ഈ പ്രകടനം ഊർജ്ജം നൽകും.

ബ്രസീൽ

ഇന്ന് മത്സരം ആരംഭിച്ച് ഒമ്പതാം മിനുട്ടിൽ തന്നെ ബ്രസീൽ ലീഡ് എടുത്തു. 9ആം മിനുട്ടിൽ മാർക്കിനോസിലൂടെ ആയിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ. റാഫിഞ്ഞയുടെ കോർണറിൽ നിന്നായിരുന്നു ഈ ഗോൾ. 28ആം മിനുട്ടിൽ നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് റിച്ചാർലിസൺ ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കി.

ആദ്യ പകുതി അവസാനിക്കും മുമ്പ് 40ആം മിനുട്ടിൽ കിട്ടിയ ഒരു ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ റിച്ചാർലിസൺ രണ്ടാം ഗോളും നേടി. ഈ ഗോളും നെയ്മർ ആയിരുന്നു ഒരുക്കിയത്.

20220924 013219

മത്സരത്തിന്റെ രണ്ടാം പകുതിക്ക് ആദ്യ പകുതിയുടെ ആവേശം ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ടിറ്റെ ചില മാറ്റങ്ങൾ വരുത്തി എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.