സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ് സി എഫ് സി ഗോവയെ തോൽപ്പിച്ചു

Img 20210405 210145

സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ് സി ഇന്ന് എഫ് സി ഗോവയെ തോൽപ്പിച്ചു. ഏഷ്യൻ ടൂർണമെന്റുകളായ എ എഫ് സി കപ്പും എ എഫ് സി ചാമ്പ്യൻസ് ലീഗും നടക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ന് ഗോവയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. ക്ലൈറ്റൺ സിൽവ ആണ് കളിയിലെ ഏക ഗോൾ നേടിയത്.

ഫ്രീകിക്കിലൂടെ ആയിരുന്നു ക്ലൈറ്റന്റെ ഗോൾ. ഇഷാൻ പണ്ടിതയിലൂടെ മറുപടി നൽകാനുള്ള ഗോവൻ ശ്രമം പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഗോവൻ താരം റോമിയോ ഫെർണാണ്ടസ് പരിക്കേറ്റ് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയാകും.