ഡോർട്മുണ്ടിന്റെ യുവതാരം മൗകോകോ ഈ സീസണിൽ കളിക്കില്ല

20210405 211305

ഡോർട്മുണ്ടിനായി അരങ്ങേറ്റം നടത്തി കൊണ്ട് വലിയ വാർത്ത പ്രാധാന്യം നേടിയ ടീനേജ് താരം യൂസുഫ് മൗകോകോക്ക് പരിക്ക്. താരം ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ഡോർട്മുണ്ട് അറിയിച്ചു. 16കാരനായ താരം കഴിഞ്ഞ മാസം ആയിരുന്നു ഡോർട്മുണ്ടിനായി അരങ്ങേറ്റം നടത്തിയത്. ഇതിനകം തന്നെ സീനിയർ ടീമിനായി മൂന്നു ഗോളുകൾ നേടാൻ മൗകോകോയ്ക്ക് ആയിരുന്നു.

താരത്തിന് ആവശ്യത്തിന് വിശ്രമം നൽകി അടുത്ത സീസൺ പ്രീസീസണിൽ താരത്തെ ഉൾപ്പെടുത്താൻ ആണ് ഇപ്പോൾ ഡോർട്മുണ്ട് ആലോചിക്കുന്നത്. ലോക ഫുട്ബോൾ പ്രതീക്ഷയോടെ കാണുന്ന ഫുട്ബോൾ താരമാണ് മൗകോകോ.