ഓസ്ട്രേലിയൻ സെന്റർ ബാക്ക് ബെംഗളൂരു എഫ് സിയിൽ

ഓസ്ട്രേലിയൻ സെന്റർ ബാക്കായ തോമിസ്ലാവ് മർഷേല ഇനി ബെംഗളൂരു എഫ് സിയിൽ. എ എഫ് സി കപ്പിനു മുന്നോടിയായാണ് ബെംഗളൂരു എഫ് സി ഈ സൈനിംഗ് നടത്തിയത്‌. ആറു മാസത്തെ കരാറിൽ ആണ് താരം എത്തിയത്. 30കാരനായ താരം പെർത് ഗ്ലോറിക്ക് വേണ്ടി ആയിരുന്നു കളിച്ചു കൊണ്ടിരുന്നത്. അവസാന രണ്ടു സീസണിലും അവിടെ ആയിരുന്നു.

ഇപ്പോൾ ഫ്രീഏജന്റാണ്. മുമ്പ് ക്രൊയേഷ്യൻ ക്ലബാറല്യ ലോകമോടീവ, മോസോർ, കൊറിയൻ ക്ലബായ ജൊയെനം ഡ്രാഗൺസ് എന്നിവർക്ക് ഒക്കെ വേണ്ടി കളിച്ചിട്ടുണ്ട്. 2018-19 സീസണിൽ പെർത് ഗ്ലോറിക്ക് ഒപ്പം എ ലീഗ് കിരീടം താരം നേടിയിരുന്നു.