കൊറോണ വൈറസ് ബാധ: വിജയികളെ പ്രഖ്യാപിച്ച് സീസൺ അവസാനിപ്പിച്ച് ബെൽജിയം ലീഗ്

കൊറോണ വൈറസ് ബാധയെ തുടർന്ന് വിജയികളെ പ്രഖ്യാപിച്ച് ബെൽജിയം പ്രോ ലീഗ്. ക്ലബ്ബ് ബ്രൂജിനെയാണ് വിജയികളായി പ്രഖ്യാപിച്ച് ബെൽജിയം ഫുട്ബോൾ സീസൺ അവസാനിപ്പിച്ചത്. നിലവിൽ ബെൽജിയം ലീഗ് പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തായിരുന്നു ക്ലബ്ബ് ബ്രൂജ്. രണ്ടാം സ്ഥാനക്കാരായ ഗെന്റിനെക്കാളിലും 15 പോയന്റിന്റെ ലീഡാണ് ക്ലബ്ബ് ബ്രൂനിനുണ്ടായിരുന്നത്.

എങ്കിലും സീസൺ അവസാനിപ്പിക്കാതെ വിജയികളെ പ്രഖ്യാപിക്കാൻ സാധിക്കുകയില്ലായിരുന്നു. ജൂൺ 30 വരെ മത്സരങ്ങൾ തുടങ്ങാൻ സാധിക്കില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം ബെൽജിയൻ ഫുട്ബോൾ എടുത്തത്. പ്ലേ ഓഫും റെലഗേഷനും യൂറോപ്യൻ ക്വാളിഫിക്കേഷൻ എന്നീ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വീണ്ടും ഒരു യോഗം കൂടി കൂടുമെന്നും അതിന് ശേഷമേ ഔദ്യോഗിക തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Previous article“സീസൺ പുനരാരംഭിക്കും മുമ്പ് ഒരു പ്രീസീസൺ വേണം” – സെർജി റൊബേർട്ടോ
Next article“ഇപ്പോൾ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഹീറോ” – സോൾഷ്യാർ