ബാലൻ ഡിയോർ : മികച്ച മുന്നേറ്റനിര താരമായി റോബർട്ട് ലെവൻഡോസ്കി

20211130 014336

ബാലൻ ഡിയോറിൽ സീസണിലെ മികച്ച മുന്നേറ്റനിര താരമായി ബയേണിന്റെ പോളണ്ട് താരം റോബർട്ട് ലെവൻഡോസ്കിയെ തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ഈ അവാർഡ് ഫ്രഞ്ച് ഫുട്‌ബോൾ നൽകുന്നത്. സീസണിൽ ഉഗ്രൻ ഫോമിലുള്ള ലെവൻഡോസ്കി ക്ലബിനും രാജ്യത്തിനും ആയി ഗോളുകൾ അടിച്ചു കൂട്ടുക ആയിരുന്നു.

2021 ൽ 54 കളികളിൽ നിന്നു 64 ഗോളുകൾ ആണ് ലെവൻഡോസ്കി അടിച്ചു കൂട്ടിയത്. ബുണ്ടസ് ലീഗ നേടിയ താരം ബുണ്ടസ് ലീഗയിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനും മികച്ച താരവും ആയിരുന്നു. യൂറോപ്യൻ സുവർണ ബൂട്ടും പോളണ്ട് താരം തന്നെയാണ് നേടിയത്. ബാലൻ ഡിയോറിനും സാധ്യത കൽപ്പിച്ച താരമാണ് ലെവൻഡോസ്കി.

Previous articleബാലൻ ഡിയോർ : മികച്ച യുവതാരമായി ബാഴ്‌സലോണയുടെ പെഡ്രി
Next articleബാലൻ ഡിയോർ : ബാഴ്‌സലോണയുടെ അലക്സിയ മികച്ച വനിത താരം