ബാലൻ ഡിയോർ : ബാഴ്‌സലോണയുടെ അലക്സിയ മികച്ച വനിത താരം

20211130 015813

ഈ സീസണിലെ ഏറ്റവും മികച്ച വനിത ഫുട്‌ബോൾ താരമായി ബാഴ്‌സലോണയുടെ ക്യാപ്റ്റൻ അലക്സിയ പുറ്റലാസിനെ തിരഞ്ഞെടുത്തു. സീസണിൽ ലീഗിലും ചാമ്പ്യൻസ് ലീഗിലും കപ്പിലും അടക്കം ട്രബിൾ നേടി ബാഴ്‌സലോണയെ ജേതാക്കൾ ആക്കുന്നതിൽ സ്പാനിഷ് താരം നിർണായക പങ്ക് ആണ് വഹിച്ചത്.

27 കാരിയായ താരം ഈ സീസണിൽ 57 കളികളിൽ നിന്നു 39 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. തന്റെ സഹ ബാഴ്‌സലോണ താരങ്ങളെയും ആഴ്‌സണലിന്റെ മിയെദമ, ചെൽസിയുടെ സാം കെർ എന്നിവരെ മറികടന്നു ആണ് അലക്‌സിയയുടെ നേട്ടം. വനിതകൾക്ക് ബാലൻ ഡിയോർ അവാർഡ് നൽകി തുടങ്ങിയ ശേഷം ഇത് മൂന്നാമത്തെ താരമാണ് അവാർഡ് നേടുന്നത്.

Previous articleബാലൻ ഡിയോർ : മികച്ച മുന്നേറ്റനിര താരമായി റോബർട്ട് ലെവൻഡോസ്കി
Next articleബാലൻ ഡിയോർ : ഡോണരുമ മികച്ച ഗോൾ കീപ്പർ