ബാലൻ ഡിയോർ : മികച്ച യുവതാരമായി ബാഴ്‌സലോണയുടെ പെഡ്രി

Img 20211130 Wa0069

ഈ സീസണിലെ ബാലൻ ഡിയോർ പുരസ്കാര വേദിയിൽ മികച്ച അണ്ടർ 21 താരത്തിനുള്ള കോപ ട്രോഫി നേടി ബാഴ്‌സലോണ താരം പെഡ്രി. 19 കാരനായ സ്പാനിഷ് താരം ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിങ്ഡൺ ബയേണിന്റെ ജമാൽ മുസിയാല എന്നിവരെ പിന്നിലാക്കിയാണ് അവാർഡ് നേടിയത്.

സീസണിൽ 73 മത്സരങ്ങൾ കളിച്ച പെഡ്രി സ്‌പെയിൻ ടീമിന് ഒപ്പം ഒളിമ്പിക് ഫൈനലിലും എത്തി. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ പെഡ്രി ബാഴ്‌സലോണക്ക് വലിയ നന്ദി രേഖപ്പെടുത്തി. തന്നെ കരിയറിൽ സഹായിച്ച മുൻ ബാഴ്‌സലോണ താരം ലയണൽ മെസ്സിക്കും താരം നന്ദി അറിയിച്ചു.

Previous articleനെയ്മർ രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരും
Next articleബാലൻ ഡിയോർ : മികച്ച മുന്നേറ്റനിര താരമായി റോബർട്ട് ലെവൻഡോസ്കി