അറ്റ്ലാൻ്റ യുണൈറ്റഡിന് എതിരെ ഇന്റർ മയാമിക്ക് സമനില

Newsroom

Picsart 24 09 19 09 29 49 744
Download the Fanport app now!
Appstore Badge
Google Play Badge 1

MLSൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ അറ്റ്ലാൻ്റ യുണൈറ്റഡും ഇൻ്റർ മിയാമിയും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ ഇന്റർ മയാമിക്ക് ആയില്ല. 29-ാം മിനിറ്റിൽ മധ്യനിര താരം ഡേവിഡ് റൂയിസിൻ്റെ സ്ട്രൈക്കിലൂടെ ഇൻ്റർ മിയാമി മുന്നിലെത്തി. അറ്റ്‌ലാൻ്റ യുണൈറ്റഡ് 56-ാം മിനിറ്റിൽ പി. അമഡോറിൻ്റെ അസിസ്റ്റിൽ നിന്ന് വന്ന സാബ ലോബ്‌ഷാനിഡ്‌സെയുടെ ഗോളിൽ മറുപടി നൽകി.

Picsart 24 09 19 09 30 02 875

മൂന്ന് മിനിറ്റിനുള്ളിൽ, 59-ാം മിനിറ്റിൽ സ്ട്രൈക്കർ കാമ്പാന വലകുലുക്കിയപ്പോൾ ഇൻ്റർ മിയാമി ലീഡ് തിരിച്ചുപിടിച്ചു. 61-ാം മിനിറ്റിൽ ജെ. ഗ്രെസ്സലിന് പകരമായി ലയണൽ മെസ്സി കളത്തിൽ എത്തി. പക്ഷെ ഇൻ്റർ മിയാമിക്ക് അവരുടെ ലീഡിൽ പിടിച്ചുനിൽക്കാനായില്ല.

84-ാം മിനിറ്റിൽ ബ്രൂക്‌സ് ലെനൻ്റെ അസിസ്റ്റിൽ അലക്‌സി മിറാൻചുക്കിലൂടെ അറ്റ്‌ലാൻ്റ യുണൈറ്റഡ് സമനില പിടിച്ചു, ഇരു ടീമുകളും പോയിൻ്റ് പങ്കിട്ടു.

ഈസ്റ്റേൺ കോൺഫറൻസിൽ 63 പോയിൻ്റുമായി ഇൻ്റർ മിയാമി ഒന്നാം സ്ഥാനത്ത് തുടരുന്നു.