എ എഫ് സി കപ്പ് ഉപേക്ഷിക്കും

- Advertisement -

എ എഫ് സി കപ്പ് ഇനി നടക്കില്ല. ഈ സീസണിൽ പകുതിക്ക് ആയ എ എഫ് സി കപ്പ് പൂർത്തിയാക്കാൻ സാധ്യതയില്ല. കൊറോണ കാരണം മത്സരങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ടൂർണമെന്റ് ഉപേക്ഷിക്കാനാണ് എ എഫ് സി തീരുമാനിക്കുന്നത്. ഇതുവരെ ഗ്രൂപ്പ് ഘട്ടം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി അടുത്ത സീസണിൽ പുതിയ ടീമുകളുമായി എ എഫ് സി ടൂർണമെന്റ് നടത്തും.

ഇന്ത്യൻ ക്ലബായ ചെന്നൈ സിറ്റിയുടെ ആദ്യ എ എഫ് സി കപ്പാണ് ഇങ്ങനെ മുടങ്ങി ഇല്ലാതെ ആകുന്നത്. നേരത്തെ ബാക്കിയുള്ള എഫ് എഫ് സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ മാൽഡീവ്സിൽ നടക്കും എന്ന് എ എഫ് സി ചെന്നൈ സിറ്റിയെ അറിയിച്ചിരുന്നു. എന്നാൽ അതും പ്രാവർത്തികമല്ലാത്തതിനാൽ ടൂർണമെന്റ് തന്നെ ഉപേക്ഷിക്കാൻ തീരുമാനം ആയിരിക്കുകയാണ്. ആകെ ഒരു മത്സരമാണ് ചെന്നൈ സിറ്റി എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചിരുന്നത്.

Advertisement