റയൽ മാഡ്രിഡ് പ്ലേ മേക്കറെ ടീമിലെത്തിക്കാൻ ശ്രമിച്ച് സെവിയ്യ

- Advertisement -

യൂറോപ്പ കപ്പ് ചാമ്പ്യന്മാരായ സെവിയ്യ അടുത്ത സീസണിനായി ഒരുങ്ങുകയാണ്. റയൽ മാഡ്രിഡിന്റെ പ്ലേ‌മേക്കർ ഓസ്കാർ റോഡ്രിഗസിനെ ടീമിലെത്തിക്കാനാണ് സെവിയ്യയുടെ ശ്രമം. കഴിഞ്ഞ രണ്ട് സീസണുകളായി ലെഗാനെസിനോടൊപ്പമാണ് ഓസ്കാർ. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ലെഗാനെസിന്റെ റെലഗേഷൻ ഒഴിവാക്കാൻ ഓസ്കാറിനായില്ല.

ഓസ്കാർ റോഡ്രിഗ്സിനായി 20മില്ല്യൺ യുറോയാണ് റയൽ മാഡ്രിഡ് ചോദിക്കുന്നത്. ഈ തുക കുറയ്ക്കാനും ലോണിൽ താരത്തെ ടീമിലെത്തിച്ച് ഒരു ബൈ ബാക്ക് ക്ലോസ് വെക്കാനുമാണ് സെവിയ്യ ശ്രമിക്കുന്നത്. ക്ലബ്ബ് വിട്ട് സൗദിയിലേക്ക് പോയ ബനേഗക്ക് പകരക്കാരനായാണ് ഒസ്കാറിനെ സെവിയ്യ കാണുന്നത്. ലെഗാൻസിന് വേണ്ടി 22 മത്സരത്തിൽ 9 ഗോളുകൾ താരം നേടിയിട്ടുണ്ട്.

Advertisement