കോപ അമേരിക്കയിലെ കണക്കുകൾ തീർത്ത് കൊളംബിയ, അർജന്റീനയെ വീഴ്ത്തി

Newsroom

Picsart 24 09 11 09 42 39 408
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനക്ക് ലോകകപ്പ് യോഗ്യത റൗണ്ടിൽ തോൽവി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കൊളംബിയയോട് 2-1 എന്ന സ്കോറിനാണ് അർജന്റീന തോറ്റത്. കോപ അമേരിക്ക ഫൈനലിൽ അർജന്റീനയോട് ഏറ്റ പരാജയത്തിനുള്ള മറുപടിയാണ് ഈ വിജയം. കൊളംബിയക്കെതിരെ തോറ്റെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജൻ്റീനയുടെ ദേശീയ ഫുട്ബോൾ ടീം ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്.

അർജന്റീന
ഹാമസ് റോഡ്രിഗസ് ഇന്ന് ഒരു ഗോളും ഒരു അസിസ്റ്റും നേടി

25-ാം മിനിറ്റിൽ യെർസൺ മോസ്‌ക്വറയാണ് കൊളംബിയയുടെ സ്‌കോറിങ്ങ് തുറന്നത്. ഹാമസ് റോഡ്രിഗ്സ് ആയിരുന്നു ഈ ഗോൾ ഒരുക്കിയത്. 48ആം മിനുട്ടിൽ നോക്കളസ് ഗോൺസാലസിലൂടെ അർജന്റീന സമനില നേടി. തുടർന്ന് 60-ാം മിനിറ്റിൽ റോഡ്രിഗസിൻ്റെ പെനാൽറ്റി ഗോളിലൂടെ ലീഡ് തിരിച്ചുപിടിച്ച് വിജയം ഉറപ്പിച്ചു.

8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി അർജന്റീന ഒന്നാമതും 16 പോയിന്റുമായി കൊളംബിയ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.