അനസുമായുള്ള കൂട്ട്കെട്ട് ചൈനക്കെതിരെ നിർണായകം – ജിങ്കൻ

- Advertisement -

മലയാളി താരം അനസ് എടത്തൊടികയുമായുള്ള തന്റെ സെന്റർ ബാക്കിലെ കൂട്ടുകെട്ട് ചൈനയുമായുള്ള മത്സരത്തിൽ നിർണായകമാകും എന്ന് സന്ദേശ് ജിങ്കൻ. അനസും താനും തമ്മിൽ മികച്ച ധാരണയാണെന്നും അത് കൂടുതൽ മത്സരം കളിക്കുന്നതിന് അനുസരിച്ച് ശക്തമായി വരുന്നെന്നും ജിങ്കൻ പറഞ്ഞു.

ഒക്ടോബർ 13ന് ഇന്ത്യ സൗഹൃദ മത്സരത്തിൽ ചൈനയെ നേരിടാൻ ഇരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ ടീം അടുത്ത കാലത്ത് കളിച്ച ഏറ്റവും ശക്തരായ എതിരാളികൾ ആയിരിക്കും ചൈന. ഏഷ്യാകപ്പിന് ഒരുങ്ങാൻ വേണ്ടിയാണ് ഇന്ത്യ ഇപ്പോൾ ചൈനയെ പോലുള്ള മികച്ച ടീമുകൾക്ക് എതിരെ കളിക്കുന്നത്‌.

ചൈനക്കെതിരെ 100 ശതമാനം ഇന്ത്യ ടീം കൊടുക്കേണ്ടത് ഉണ്ട് എന്നും അങ്ങനെ കൊടുത്താൽ ഫലം കിട്ടുമെന്നും ജിങ്കൻ പറഞ്ഞു. ചൈന ഇന്ത്യയെക്കാൾ മികച്ച ടീമാണെന്നും അവർക്ക് ഒരു രാജ്യാന്തര ടീമെന്ന നിലയിൽ നല്ല ചരിത്രമാണ് ഉള്ളതെന്നും ജിങ്കൻ പറഞ്ഞു. ചൈനീസ് സൂപ്പർ ലീഗും ചൈന ടീമിനെ സഹായിക്കുന്നു എന്ന് ഇന്ത്യൻ സെന്റർ ബാക്ക് പറഞ്ഞു.

Advertisement