പാക്കിസ്ഥാന് മികച്ച മറുപടിയുമായി ഓസ്ട്രേലിയ, അര്‍ദ്ധ ശതകങ്ങളുമായി ഫിഞ്ചും ഖ്വാജയും

- Advertisement -

ഓസ്ട്രേലിയയുടെ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികച്ച മറുപടിയില്‍ പാക്കിസ്ഥാനെതിരെ മികച്ച സ്കോര്‍ ടീം നേടി. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഓസ്ട്രേലിയ 137/0 എന്ന നിലയിലാണ്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 482 റണ്‍സ് പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍ ടീമിനെ വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിക്കുവാന്‍ സഹായിച്ചു. 30/0 എന്ന നിലയിലാണ് മൂന്നാം ദിവസം ഓസ്ട്രേലിയ ബാറ്റിംഗ് പുനരാരംഭിച്ചത്.

ഉച്ച ഭക്ഷത്തിനു പിരിയുമ്പോള്‍ ഉസ്മാന്‍ ഖ്വാജ 68 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ഫിഞ്ച് അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം സ്വന്തമാക്കി 59 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനെതിരെ വിക്കറ്റ് വീഴ്ച്ചയില്ലാത്ത ഒരു സെഷന്‍ എന്നത് ഓസ്ട്രേലിയയുടെ ആത്മവിശ്വാസത്തെ ഏറെ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ യസീര്‍ ഷാ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ ബൗളിംഗ് നിര ഒരു ബ്രേക്ക്ത്രൂ നേടിയാല്‍ ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ നടത്തിയേക്കുമെന്ന് വേണം മനസ്സിലാക്കുവാന്‍.

Advertisement