അലിസൺ ആണ് ഹീറോ, മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കി ബ്രസീലിയൻ താരം

- Advertisement -

ഫിഫ ബെസ്റ്റിൽ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ അത്ഭുതങ്ങൾ കാണിച്ച ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ ബെക്കറിനൊപ്പം എത്താൻ ആർക്കും ആവുമായിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റി കീപ്പർ എഡേഴ്സണെയും ബാഴ്സലോണ കീപ്പർ ടെർ സ്റ്റേഗനെയും മറികടന്നാൺ അലിസൺ ഈ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസൺ അലിസൺ എന്ന ഗോൾ കീപ്പറെ സംബന്ധിച്ചെടുത്തോളം കരിയറിൽ ഇനി ഉണ്ടായേക്കാൻ ഇടയില്ലാത്ത അത്ര നല്ല സീസണായിരുന്നു. തന്റെ ക്ലബിനും രാജ്യത്തിനും ഒക്കെ വേണ്ടി ഗോൾ വലയ്ക്ക് മുന്നിൽ വൻ മതിലായി തന്നെ അലിസൺ നിന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവ്, കിരീടം ഒരു പോയന്റിനു മാത്രം നഷ്ടം. ചാമ്പ്യൻസ് ലീഗിൽ കിരീടവും മികച്ച കീപ്പർ പട്ടവും.

കോപ അമേരിക്കയിൽ ബ്രസീൽ ജേഴ്സിയിലും തകർപ്പൻ പ്രകടനം. ബ്രസീലിന് കിരീടം നേടിക്കൊടുക്കിന്നതിൽ പ്രധാന പങ്കുവഹിച്ച അലിസൺ ഫൈനൽ വരെ ഒരു ഗോൾ പോലും ആ ടൂർണമെന്റിൽ വഴങ്ങിയിരുന്നില്ല. കഴിഞ്ഞ സീസണിൽ മാത്രം 39 ക്ലീൻ ഷീറ്റുകളാണ് അലിസൺ സ്വന്തമാക്കിയത്.

Advertisement