വനിതാ ഫുട്ബോളിലെ മികച്ച കോച്ച് ആയി അമേരിക്കൻ പരിശീലക ജിൽ എല്ലിസ്

- Advertisement -

ഫിഫ ബെസ്റ്റ് അവാർഡിൽ വനിതാ ഫുട്ബോളിലെ മികച്ച കോച്ചിനുള്ള പുരസ്കാരം അമേരിക്കൻ പരിശീലക ജിൽ എല്ലിസ് സ്വന്തമാക്കി. ഈ വർഷം നടന്ന വനിതാ ഫുട്ബോൾ ലോകകപ്പിൽ അമേരിക്കയെ വിജയത്തിലേക്ക് നയിച്ചത് ജിൽ എല്ലിസ് ആയിരുന്നു. അവസാന വർഷങ്ങളിൽ ഒക്കെ അമേരിക്കയെ ലോകത്തെ ഏറ്റവും മികച്ച വനിതാ ടീമായി നിലനിർത്താൻ ജിൽ എല്ലിസിനായിരുന്നു.

ഡച്ച് ദേശീയ ടീമിന്റെ പരിശീലകയായ സറീന വൈമാനെയും, ഇംഗ്ലീഷ് വനിതാ ടീമിന്റെ പരിശീലകൻ ഫിൽ നെവിലിനെയും മറികടന്നാണ് ജിൽ എല്ലിസ് മികച്ച വനിതാ പരിശീലക ആയി മാറിയത്. 2015ലും ഫിഫയുടെ മികച്ച വനിതാ പരിശീലകയായി എല്ലിസ് മാറിയിരുന്നു.

Advertisement