കാഴ്ചയില്ലാത്ത മകന് ഫുട്ബോൾ വിവരിച്ച് നൽകിയ സിൽവിയ ഫിഫയുടെ ബെസ്റ്റ് ഫാൻ

- Advertisement -

കാഴ്ചയില്ലാത്ത മകന് ഫുട്ബോൾ വിവരിച്ച് നൽകിയ ബ്രസീലിയൻ ഫുട്ബോൾ ആരാധിക സിൽവിയ ഗ്രെക്കോ ഫിഫയുടെ ബെസ്റ്റ് ഫാൻ. ജന്മനാ കാഴ്ച്ചയില്ലാത്ത, ഓട്ടിസം ബാധിച്ച മകന് ഫുട്ബോൾ മാച്ചുകൾ വിവരിച്ച് നൽകുന്ന സിൽവിയയുടെ ചിത്രം വൈറലായിരുന്നു.

ഫുട്ബോൾ ആരാധകരുടെ മനസിൽ കുടിയേറിയ പാൽമിരാസ് ആരാധകരായ സിൽവിയ ഗ്രെക്കോയും 12 വയസ് കാരനായ മകൻ നികോളാസിനേയും ഫിഫ പുരസ്കാരം നൽകി അംഗീകരിക്കുകയായിരുന്നു. ജന്മനാ കാഴ്ചയില്ലാത്ത നികോളാസിന് ഫുട്ബോൾ ആവേശമായി മാറിയത് അമ്മ സിൽവിയ അകകണ്ണായി മാറിയത് കൊണ്ടാണ്. സ്റ്റേഡിയത്തിലെ ഫുട്ബോൾ അനുഭവം പൂർണമായും മകന് പകർന്ന് നൽകാറുണ്ടെന്ന് സിൽവിയ ഗ്രെക്കൊ പറഞ്ഞിരുന്നു.

Advertisement