വിജയം തുടർന്ന അലാവസ്, ബാഴ്സക്ക് തൊട്ടു പിറകിൽ

- Advertisement -

ലാലിഗയിലെ തങ്ങളുടെ മികച്ച തുടക്കം വെറും ഭാഗ്യമല്ല എന്ന് തെളിയിക്കുകയാണ് ഡിപോർടീവോ അലാവസ്. ഇന്ന് നടന്ന മത്സരത്തിൽ വിയ്യാറയലിനെ കൂടെ തോൽപ്പിച്ചതോടെ ഒന്നാം സ്ഥാനത്തിന് ഒരു പോയന്റ് മാത്രം അടുത്തെത്തി അലാവസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അലാവസിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് വിയ്യാറയൽ മുന്നിൽ ആയിരുന്നു.

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ കല്ലേരു സമനില ഗോൾ നേടി. വിജയ ഗോൾ പിറന്നത് ഇഞ്ച്വറി ടൈമിൽ ആയിരുന്നു. ബാസ്റ്റോൺ ആണ് 90ആം മിനുട്ടിൽ വിജയ ഗോൾ സ്കോർ ചെയ്തത്. ഇത് ലീഗിലെ അലാവസിന്റെ തുടർച്ചയായ മൂന്നാം ജയമാണ്. ഇന്ന് കൂടെ ജയിച്ചതോടെ 20 പോയന്റായി അലാവസിന്. ഒന്നാമതുള്ള ബാഴ്സലോണമ്മ് 21 പോയന്റ് മാത്രമെ ഉള്ളൂ.cv

Advertisement