ഏഷ്യ ചാമ്പ്യൻസ് ട്രോഫി ഹോക്കി : ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ചാമ്പ്യന്മാരായി

- Advertisement -

മഴ വില്ലനായ ഏഷ്യ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ കിരീടം ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടെടുത്തു. കനത്ത മഴ മസ്‌കറ്റിലെ സുൽത്താൻ കോംപ്ലെക്സിലെ കളി തടസപ്പെടുത്തിയപ്പോൾ സംയുക്ത വിജയികളെ പ്രഖ്യാപിക്കാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടം കാത്തിരുന്ന ആരാധക ലക്ഷങ്ങളെ നിരാശരാക്കിക്കൊണ്ടാണ് മഴ കളിക്കളം കീഴടക്കിയത്.

ഇരു രാജ്യങ്ങളുടെയും മൂന്നാമത്തെ ഏഷ്യ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്നത്തേത്. നിലവിലെ ചാമ്പ്യന്മാർ ഇന്ത്യയാണ്. 2011 ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ആദ്യ ജേതാക്കൾ ഇന്ത്യയായിരുന്നു. പിന്നീട് തുടർച്ചയായ രണ്ടു തവണ പാക്കിസ്ഥാൻ ജേതാക്കളായി. 2012 ൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം ഉയർത്തിയത്. എന്നാൽ 2016 ൽ മലേഷ്യയിൽ വെച്ചു പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയർത്തിയത്.

സെമിയില്‍ പെനാള്‍ട്ടിയില്‍ മലേഷ്യയെ തകര്‍ത്തിട്ടാണ് പാക്കിസ്ഥാന്‍ ഫൈനലിലേക്ക് കടന്നത്. നിശ്ചിത സമയത്ത് 4-4നു പിരിഞ്ഞ ശേഷം ഷൂട്ടൗട്ടില്‍ 3-1നു പാക്കിസ്ഥാന്‍ വിജയം കൊയ്തു. അതെ സമയം ജപ്പാനെ 3-2 എന്ന സ്കോറി പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്.

Advertisement