യുവതാരം സെർജീനോ ഡസ്റ്റിന് അയാക്സിൽ പുതിയ കരാർ

- Advertisement -

അയാക്സിന്റെ യുവ ഡിഫൻഡർ സെർജീനോ ഡസ്റ്റ് പുതിയ കരാറിൽ ഒപ്പുവെച്ചു. 2022വരെ നീണ്ടു നിൽക്കുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. വേണമെങ്കിൽ 2023വരെ കരാർ പുതുക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. 2012 മുതൽ അയാക്സിന്റെ അക്കാദമിയിൽ ഉള്ള താരമാണ് ഡസ്റ്റ്. വലിയ ഭാവി പ്രവചിപ്പപ്പെടുന്ന താരം കഴിഞ്ഞ ജൂലൈയിൽ അയാക്സിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു‌.

18കാരനായ താരം അയാക്സിനായി ഇതുവരെ 7 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ കൂടുതൽ അവസരങ്ങൾ സെർജീനോ ഡസ്റ്റിന് ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. ഡി യോങ്ങിനെയും ഡി ലിറ്റിനെയും നഷ്ടപ്പെട്ട അയാക്സ് വീണ്ടും യുവതാരങ്ങളിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് പോവുകയാണ്.

Advertisement