അബൂബക്കറിന് വീണ്ടും ഇരട്ട ഗോൾ, എത്യോപ്യയെ തകർത്തെറിഞ്ഞ് കാമറൂൺ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആതിഥേയരായ കാമറൂണ് രണ്ടാം. ഇന്ന് നടന്ന ഗ്രൂപ്പിൽ രണ്ടാം മത്സരത്തിൽ എത്യോപ്യയെ ആണ് കാമറൂൺ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാമറൂന്റെ വിജയം. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരം ഇതാണ്. ഇന്നും കാമറൂൺ ക്യാപ്റ്റൻ വിൻസെന്റ് അബൂബക്കർ ഇരട്ട ഗോളുകൾ നേടി. ബർകിന ഫസോക്ക് എതിരെയും അബൂബ്ബക്കർ ഇരട്ട ഗോളുകൾ നേടിയിരുന്നു.

ഇന്ന് 4ആം മിനുട്ടിൽ ഹൊടെസയുടെ ഗോളിൽ എത്യോപ്യ ആണ് ആദ്യം ലീഡ് എടുത്തത്. ഇതിന് പെട്ടെന്ന് തന്നെ ആതിഥേയർ മറുപടി നൽകി. എട്ടാം മിനുട്ടിൽ ടൊകോ എകാമ്പി ആണ് കാമറൂണ് സമനില നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53ആം മിനുട്ടിൽ 55ആം മിനുട്ടിൽ അബൂബക്കർ വല കണ്ടതോടെ കളി കാമറൂണ് അനുകൂലമായി. 68ആം മിനുട്ടിൽ എകാമ്പി ഒരു ഗോൾ കൂടെ നേടിയതോടെ വിജയം പൂർത്തിയായി.