ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു, കൗട്ടീനോ, ഗബ്രിയേൽ, ടെല്ലസ് എന്നിവർ ടീമിൽ

20220113 234432

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടിനായുള്ള ബ്രസീൽ സ്ക്വാഡ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറി കൗട്ടീനോയെ ടിറ്റെ ടീമിൽ ഉൾപ്പെടുത്തി. ബാഴ്സലോണയിൽ കളിക്കാൻ തുടങ്ങിയ ആൽവസും ടീമിൽ ഉണ്ട്. ആഴ്സണലിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗബ്രിയേലും മാഞ്ചസ്റ്റർ യുണൈറ്റഡിനായി തിളങ്ങിയ അലക്സ് ടെല്ലസും സ്ക്വാഡിൽ എത്തി.
20220113 234426

ജനുവരി 27, ഫെബ്രുവരി 1 തീയതികളിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇക്വഡോറിനെയും പരാഗ്വേയെയും ആണ് ബ്രസീൽ നേരിടേണ്ടത്. നിലവിൽ 35 പോയിന്റുമായി CONMEBOL യോഗ്യതാ പട്ടികയിൽ മുന്നിലുള്ള ബ്രസീൽ ടീം ഇതിനകം ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഇതുവരെ 13 കളികളിൽ 11 വിജയങ്ങളും 2 സമനിലയും അവർ നേടി.

20220113 234335

Previous articleഅബൂബക്കറിന് വീണ്ടും ഇരട്ട ഗോൾ, എത്യോപ്യയെ തകർത്തെറിഞ്ഞ് കാമറൂൺ
Next articleമഴ നിയമത്തിൽ അയര്‍ലണ്ടിന് വിജയം