Browsing Tag

AFCON

ഒരു കാര്യം എഴുതി ഒപ്പിട്ടു കൊടുത്താൽ അല്ലാതെ ഇനി നാപോളി ആഫ്രിക്കൻ താരങ്ങളെ സൈൻ ചെയ്യില്ല എന്ന് ക്ലബ്…

ആഫ്രിക്കൻ താരങ്ങളെ ഇനി നാപോളി സൈൻ ചെയ്യില്ല എന്നും സൈൻ ചെയ്യണം എങ്കിൽ ഒരു കാര്യം അവർ എഴുതി ഒപ്പിട്ടു കൊടുക്കണം എന്നും ഇറ്റാലിയൻ ക്ലബായ നാപോളിയുടെ പ്രസിഡന്റ് ഒറിലിയൊ ഡി ലൊറെന്റിസ്. ആഫ്രിക്കൻ ദേശീയ ടീമുകൾക്ക് കളിക്കുന്ന കളിക്കാരെ ഇനി…

സലാഹിന് മേൽ മാനെക്ക് ജയം! ഈജ്പ്തിനെ വീഴ്ത്തി സെനഗൽ ആഫ്രിക്കൻ രാജാക്കന്മാർ

ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ ആയി സെനഗൽ. ഫൈനലിൽ ഈജ്പ്തിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു ആണ് സെനഗൽ കിരീടം ഉയർത്തിയത്. മത്സരത്തിൽ സെനഗൽ ആധിപത്യം ആണ് കാണാൻ ആയത്. പലപ്പോഴും ഈജ്പ്ത് ഗോൾ കീപ്പർ ഗബാസ്കി ആണ് അവരെ…

ഗബാസ്കിയാണ് ഹീറോ!! സലായും ഈജിപ്തും ആഫ്രിക്കൻ നാഷൺസ് കപ്പ് ഫൈനലിൽ

മൊ സലായും ഈജിപ്തും ആഫ്കോൺ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനലിൽ ആതിഥേയരായ കാമറൂണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ഈജിപ്ത് ഫൈനലിലേക്ക് മുന്നേറിയത്. ഈജിപ്ത് ഗോൾ കീപ്പർ ഗബാസ്കി രണ്ട് പെനാൾട്ടി സേവുകളുമായി ഹീറോ ആയി മാറി.…

എകാംബിയുടെ ഇരട്ട ഗോൾ, വേദനകൾ മറന്ന് കാമറൂൺ ആഫ്രിക്കൻ നാഷൺസ് കപ്പ് സെമിയിൽ

കാൾ ടോക്കോ-എകാംബിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ഗാംബിയയെ 2-0ന് തോൽപ്പിച്ച് കാമറൂൺ അവരുടെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ സെമിയിൽ കടന്നു. നാഷൺസ് കപ്പിനിടയിൽ സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കുംതിരക്കിലും പെട്ട് ഫുട്ബോൾ ആരാധകർ മരണപ്പെട്ടതിനു ശേഷമുള്ള…

ചുവന്ന് തുടുത്ത് ആഫ്രിക്ക, റഫറിമാർക്കെതിരെ ആരാധകർ

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റ് പ്രീക്വാർട്ടർ അവസാനിക്കാനാവുകയാണ്. ടൂർണമെന്റ് ഫേവറൈറ്റുകൾ ആയിരുന്ന അൾജീരിയയും ഘാനയും നൈജീരിയയും എല്ലാം പുറത്തായികഴിഞ്ഞു. അതെ സമയം ടൂർണമെന്റിലെ റഫറിമാർക്കതിരെ തിരിഞ്ഞിരിക്കുകയാണ്‌ ആരാധകർ എല്ലാം. മോശം…

മാനെക്ക് ഗോളും പരിക്കും, സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടറിൽ

സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് കാപെ വെർദെയെ നേരിട്ട സെനഗൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 63ആം…

വേദനയിൽ കാമറൂൺ, ആഫ്രിക്കൻ നാഷൺസ് കപ്പ് തിരക്കിൽ പെട്ട് എട്ട് ജീവനുകൾ പൊലിഞ്ഞു, 50ൽ അധികം പേർക്ക്…

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മത്സരത്തിന് മുന്നോടിയായി കാമറൂണിയൻ ഫുട്ബോൾ സ്റ്റേഡിയത്തിന് പുറത്ത് തിങ്കളാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാമറൂണും കൊമോറോസും പ്രീക്വാർട്ടറിൽ…

ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ അൾജീരിയ പുറത്ത്

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ നിന്ന് ചാമ്പ്യന്മാരായ അൾജീരിയ നാണംകെട്ട് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയം നിർബന്ധമായിരുന്ന അൾജീരിയ ഐവറി കോസ്റ്റിനോട് 3-1ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ 54 മിനുട്ടിൽ തന്നെ ഐവറി കോസ്റ്റ് 3 ഗോളിന്…

അൾജീരിയയെ ഞെട്ടിച്ച് ഇക്വിറ്റേറിയ ഗിനിയ

ആഫ്രിക്കൻ നാഷൺസ് കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ അൾജീരിയക്ക് ‌ഞെട്ടിക്കുന്ന പരാജയം. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇക്വിറ്റേറിയ ഗിനിയയെ നേരിട്ട അൾജീരിയ ഏക ഗോളിനാണ് പരാജയപ്പെട്ടത്. ഇന്ന് മത്സരത്തിന്റെ 70ആം മിനുട്ടിൽ ഒബോണ ആണ് അൾജീരിയയുടെ…

സുഡാനെയും തോൽപ്പിച്ച് നൈജീരിയ നോക്കൗട്ട് റൗണ്ടിലേക്ക്

ആഫ്രിക്കൻ നാഷൺസ് കപ്പിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ നൈജീരിയ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഇന്ന് സുഡാനെ നേരിട്ട നീജീരിയ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് മൂന്നാം മിനുട്ടിൽ തന്നെ നൈജീരിയ ലീഡ് എടുത്തു. ചുക്വെസെ ആണ് സ്കോർ…