പെനാൾട്ടി നഷ്ടമാക്കിയിട്ടും ഹീറോ ആയി മാനെ!!

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഗ്രൂപ്പിലെ മൂന്നാം മത്സരം സെനഗൽ ജയിച്ചു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കെനിയയെ ആണ് സെനഗൽ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സെബഗലിന്റെ വിജയം. ലിവർപൂൾ താരം മാനെയാണ് രണ്ട് ഗോളുകളുമായി സെനഗലിന്റെ ഹീറോ ആയത്.

കളി 0-0 എന്ന നിലയിൽ ഉള്ളപ്പോൾ ഒരു പെനാൾട്ടി മാനെ നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ അതിന് പ്രായശ്ചിത്തം മാനെ തന്നെ ചെയ്തു. ഒരു സോളോ ഗോളും പിന്നെ ഒരു പെനാൾട്ടിയും വഴി ആയിരുന്നു മാനെയുടെ ഗോളുകൾ. മാനെയെ കൂടാതെ സറും സെനഗലിനായി ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ 6 പോയന്റുമായി സെനഗൽ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടാൻസാനിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച അൾജീരിയ 9 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി.

Previous articleഗെൽസൺ മാർട്ടിൻസ് ഇനി സ്‌ഥിരമായി മൊണാക്കോയിൽ
Next articleറാഫാ ബെനിറ്റസ് ഇനി ചൈനയിൽ